മാതൃഭാഷാ സംഗമം 21 ന്

Saturday 18 February 2017 11:28 pm IST

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, എറണാകുളം പബ്ലിക് ലൈബ്രറിയുമായി ചേര്‍ന്ന് മാതൃഭാഷാ സംഗമം നടത്തുന്നു. ഫെബ്രു 21 ന് വൈകിട്ട് 5ന് പബ്ലിക് ലൈബ്രറിയില്‍ ചേരുന്ന സംഗമം തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഉദ്ഘാടനം ചെയ്യും. എസ്.രമേശന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഇ.എന്‍.നന്ദകുമാര്‍ ആമുഖ പ്രസംഗം നടത്തും. സേതുരാമന്‍ മുഖ്യാതിഥി ആയിരിക്കും. 16 ഭാഷ സംസാരിക്കുന്നവര്‍ യോഗത്തില്‍ ഒത്തുകൂടും. ഓരോരുത്തരും മാതൃഭാഷയിലാണ് സംസാരിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.