വയത്തൂര്‍ കാലിയാര്‍ ക്ഷേത്ര ഉത്സവം

Sunday 19 February 2017 12:02 am IST

പിലാത്തറ: മാതമംഗലം വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തില്‍ ഒരാഴ്ചയായി നടന്നു വരുന്ന ഉത്സവം നാളെ സമാപിക്കും. ഇന്ന് രാത്രി 7 മണിക്ക് ഗാനാഞ്ജലി. നാളെ രാവിലെ തന്ത്രി ഇടവലത്ത് പുടയൂര്‍ മനയ്ക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നവകപൂജ, കലശാഭിഷേകം, 12 മണിക്ക് അക്ഷരശ്ലോക സദസ്, വൈകീട്ട് 5.30ന് തായമ്പക, രാത്രി ഏഴിന് തായിറ്റ്യേരിയില്‍ നിന്നും കാഴ്ചവരവ്, 8.30 ന് ലക്ഷ്മികാന്ത് അഗ്ഗിത്തായയുടെ നൃത്തം, പത്തു മണിക്ക് നെയ്യാട്ടം എന്നിവയുണ്ടാകും. 200 രൂപ തറവില നിശ്ചയിക്കണം തളിപ്പറമ്പ്: കശുവണ്ടിക്ക് ഇരുന്നൂറു രൂപ തറവില നിശ്ചയിക്കണമെന്നും താറുമാറായ റേഷന്‍ സമ്പ്രദായം സുതാര്യമാക്കണമെന്നും കേരള കോണ്‍ഗ്രസ് (ബി) ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. കെ.കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. രതീഷ് ചിറക്കല്‍, ജോസഫ് പൊതിയിട്ടയില്‍, ജോര്‍ജ്ജ് വട്ടനിരപ്പേല്‍, എം.പി.മോഹനന്‍, എം.ആര്‍.ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.