ശ്രീകണ്ഠപുരം: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍തൃ പിതാവും അറസ്റ്റിലായി. പൈസക്കരി ദേവമാതാ കോളേജ് വിദ്യാര്‍ത്ഥിനിയും നെടുവാലൂരിലെ പുത്തന്‍പുരക്കല്‍ ഷൈജു-ആനി ദമ്പതികളുടെ മകളുമായ ആന്മരിയ (19)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് പൂപ്പറമ്പ് സ്വദേശി പള്ളിയില്‍ സോബിന്റെ പിതാവ് ആന്റണി (58) അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് സോബിന്‍ (28), ഇയാളുടെ മാതാവ് മേരി എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പീഡനം സഹിക്കാതെയാണ് യുവതി മരിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ളപോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ മൂന്ന്പേരും റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: