കണ്ണൂര്‍: പപ്പടം തൊഴിലാളികളുടെ ജില്ലാതല കണ്വെന്ഷന് ഇന്ന് കണ്ണൂരില്‍ നടക്കും. കേരള പപ്പട് മാനുഫാക്ചേര്‍സ് അസോസിയേഷന് എന്ന സംഘടനയുടെ രൂപീകരണത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ തൊഴിലാളികളുടെ യോഗം ഇന്ന് കണ്ണൂരില്‍ ചേരുന്നത്. രണ്ട് ജില്ലകളിലായി ആയിരത്തോളം പേര് ഈ തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍, ഇവര്‍ അസംഘടിതരായതിനാല്‍ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല എന്ന പരാതിയുയര്‍ന്നിരുന്നു. ഈയൊരുപശ്ചാത്തലത്തിലാണ് ഇവര്പുതിയൊരു സംഘടന രൂപീകരിക്കുന്നത്. പപ്പടത്തിന്റെ ഗുണമേന്മ സംരക്ഷിക്കുക, പപ്പടം നിര്‍മ്മാണത്തെ തൊഴിലായി അംഗീകരിക്കുക, പപ്പടം കച്ചവടക്കാര്‍ക്കും തൊഴിലായി സ്വീകരിച്ചവര്‍ക്കും അംഗീകാരം ലഭിക്കുക, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: