കണ്ണൂര്‍: കണ്ണൂര്‍ ചിന്മയ മിഷന്റെ ആഭിമുഖ്യത്തില്‍ ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന് ആചാര്യ ബ്രഹ്മചാരി സുധീര്‍ ചൈതന്യയുടെ കര്‍മ്മികത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശ്രീ വിദ്യാരാജഗോപാല സത്രം സംഘടിപ്പിച്ചു. 650ഓളം വിദ്യാര്‍ത്ഥികള്‍ സത്രത്തില്‍ പങ്കെടുത്തു.
ശ്രീ സരസ്വതി ആഷ്ടോത്തരാര്ച്ചന, വിദ്യാരാജഗോപാല മന്ത്രാര്‍ച്ചന, മേധാസൂക്ത പുഷ്പാഞ്ജലി എന്നീ ദിവ്യ മന്ത്രാരാധനകള് ഉള്‍പ്പെടുന്നതാണ് മഹാസത്രം.
കണ്ണീര് ചിന്മയ ബാലഭവനില്വെച്ച് നടന്ന ചടങ്ങില്‍ കെ.കെ.രാജന് (ചീഫ് സേവക്, ചിന്മയ മിഷന്), പി.സി.മിത്രന് (പ്രസിഡണ്ട്, ചിന്മയ മിഷന്), മഹേഷ് ചന്ദ്ര ബാലിക (സെക്രട്ടറി, ചിന്മയ മിഷന്), കെ.ടി.രാമകൃഷ്ണന് നമ്പ്യാര്‍, സി.വി.രമണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: