ചിറക്കല്‍: ചിറക്കല്‍ റെയില്‍വേ സ്റ്റേഷനടുത്ത് ചരിത്രപ്രസിദ്ധമായ ഗാന്ധിജി റൂറല്‍ ലൈബ്രറിക്ക് സമീപം ബീവറേജ് ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധ ജ്വാല തീര്‍ത്തു. ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ആക്ഷന്‍ കമ്മറ്റി ചെയര്മാന് കൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സുരേഷ് വര്‍മ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബീവറേജ് ഔട്ട് ലെറ്റിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞചെയ്തു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ശ്രീകുമാര്‍ മാസ്റ്റര്‍ ഡിസിസി ജനല്‍ സെക്രട്ടറിമാരായ ബാലകൃഷ്ണന് മാസ്റ്റര്‍, രജിത്ത് നാറാത്ത്, ഗാന്ധിജി റൂറല്‍ ലൈബ്രറി സെക്രട്ടറി ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ രൂപാ ഗോപാലന്, കെ.രമേശന് എന്നിവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: