'പൊന്ന്യത്തങ്കം' നാളെ ആരംഭിക്കും

Sunday 19 February 2017 12:10 am IST

കണ്ണൂര്‍: സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിക്കുന്ന കളരിപ്പയറ്റും ഇതരകലകളും സമന്വയിപ്പിക്കുന്ന 'പൊന്ന്യത്തങ്ക'ത്തിനു നാളെ മുതല്‍ 11 വരെ തലശ്ശേരി ഏഴരക്കണ്ടത്തില്‍ തുടക്കമാവും. നാളെ വൈകുന്നേരം അഞ്ചിന് പി.കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഏഴിനു കതിരൂര്‍ ഗുരു കൃപ കളരിസംഘവും, ചിറക്കല്‍ ശ്രീഭാരത് കളരി സംഘവും അവതരിപ്പിക്കുന്ന കളരിപ്പയറ്റും കാലിച്ചാനടുക്കം മുളംചെണ്ട, എരുതുകളി, മംഗലം കളി, അട്ടപ്പാടി പളനിസ്വാമി അവതരിപ്പിക്കുന്ന ഇരുളമുഡുക നൃത്തം, കീഴില്ലം ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കുന്ന മുടിയേറ്റും നടക്കും. 21ന് വൈകുന്നേരം അഞ്ചിന് കളരിപ്പയറ്റും നാടന്‍ അവതരണ കലകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. തുടര്‍ന്ന് കോല്‍ക്കളി, പടയണി, വേലകളി തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. 22ന് ഉച്ചയ്ക്കു 2.30ന് നടക്കുന്ന സെമിനാര്‍ പത്മശ്രീ മീനാക്ഷിയമ്മ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും ആദരാര്‍പ്പണവും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. 23ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. എരഞ്ഞോളി മൂസ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലാമേള അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ.എ.കെ. നമ്പ്യാര്‍, വൈസ് ചെയര്‍മാന്‍ എരഞ്ഞോളി മൂസ, ടി.പി.വേണുഗോപാല്‍, എ.കെ.ഷിജു, എന്‍.പി.വിനോദ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.