സനാ: യെമനി സേനയുടെ ആക്രമണത്തില്‍ രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടു. സൗദി സേനയുടെ അല്‍-ഫരിസ് സൈനിക താവളത്തിനു നേരെ യെമനി സേന നടത്തിയ ആക്രമണത്തിലാണ് സൗദി സൈനികര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം.
റിയാദില്‍നിന്നു 969 കിലോമീറ്റര്‍ തെക്കാണ് അല്‍-ഫരിസ് സൈനിക താവളം. സൗദി സേനയ്ക്കെതിരെ നിരവധി ആക്രമണങ്ങളാണ് യെമനില്‍ അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: