ചെന്നൈ: മറീന ബീച്ചില്‍ സത്യാഗ്രഹമിരുന്ന ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിനെതിരെ പോലീസ് കലാപശ്രമത്തിന് കേസെടുത്തു.
തമിഴ്നാട് നിയമസഭയില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിനും കൂട്ടരും ശനിയാഴ്ച സത്യാഗ്രഹമിരുന്നത്. പോലീസ് പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത് ചട്ടങ്ങള്‍ പാലിച്ചല്ലെന്നും വിശ്വാസവോട്ടെടുപ്പ് വീണ്ടും നടത്തണമെന്നും സ്റ്റാലിന് കഴിഞ്ഞ ദിവസം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാക്കുന്നതിനു വേണ്ടി ഡിഎംകെ എംഎല്‍എമാരുടെ പ്രത്യേക യോഗം ഇന്നു ചേരുമെന്ന് സ്റ്റാലിന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: