പട്ടണക്കാട്: പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം തുടങ്ങി, 26ന് സമാപിക്കും. 20ന് രാവിലെ പഞ്ചഗവ്യാഭിഷേകം. 11ന് ഉത്സവബലി, ഏഴിന് നൃത്തനൃത്ത്യങ്ങള്‍. 21ന് 11ന് ഉത്സവബലി, ഏഴിന് സംഗീതസദസ്സ് ഒമ്പതിന് ഗാനമേള. 22ന് 11ന് വൈകിട്ട് ദേവീസ്തോത്ര സംഗീതിക, 23ന് ഏഴിന് ഓട്ടം തുള്ളല്‍.24ന് ശിവരാത്രി ഉത്സവം എട്ടിന് ഭക്തിഗാനസുധ,രാത്രി ഏഴിന് കഥകളി,10ന് ശിവരാത്രിപൂജ തുടര്‍ന്ന് ആയിരംകുടം അഭിഷേകം, ശിവരാത്രി വിളക്ക്..
25ന് വലിയവിളക്കുത്സവം 7.30ന് നാദസ്വരം, 8.30ന് കാഴ്ചശ്രീബലി,10.30ന് വയലിന്‍കച്ചേരി, 12ന് ചാക്യാര്‍കൂത്ത് വലിയവിളക്കു സദ്യ,നാലിന് പ്രഭാഷണം, അഞ്ചിന് നാദസ്വരം, 6.30ന് സ്പെഷ്യല്‍ പഞ്ചാരിമേളം, ഏഴിന് ശ്രീമഹാദേവ സേവാസംഘം സ്കോളര്‍ഷിപ്പ് വിതരണ ആദരണ സമ്മേളനം. ഒമ്പതിന് ഗാനമേള. 26ന് പട്ടണക്കാട് എന്‍എസ്എസ് കരയോഗം വക തിരുവാറാട്ട്, 11ന് സംഗീതകച്ചേരി, 12.30ന് ആറാട്ടുസദ്യ, 5.30ന് തിരുവാറാട്ട്, ഏഴിന് ആറാട്ടുവിളക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: