ലാഹോര്‍: പാക്കിസ്ഥാനില്‍ സൂഫി ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് 300 ലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാവേറാക്രമണത്തില്‍ 88 പേര് കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണ്.
അഫ്ഗാനിസ്ഥാനികള് താമസിക്കുന്ന മേഖലയില്‍ വിവിധ ഏജന്‍സികള്‍ വന്‍ പരിശോധനയാണ് നടത്തുന്നത്. ഇവിടെ താമസിക്കുന്ന അഫ്ഗാനികള്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിച്ചിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. 100 ഭീകരരെ പാക്കിസ്ഥാന് കഴിഞ്ഞ ദിവസം ആക്രമണത്തിന് തിരിച്ചടിയായി വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: