ക്വാലാലമ്പൂര്‍: ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ അര്‍ദ്ധ സഹോദരന്റെ കൊലപാതകത്തിന് പിന്നില്‍ സര്‍ക്കാര്‍ തന്നെയാണെന്ന് മലേഷ്യന്‍ അന്വേഷണ സംഘം.
ക്വാലാലമ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് കിം ജോങ് നാമ് വിഷ സൂചികൊണ്ടുള്ള കുത്തേറ്റ് മരിച്ചത്. ഇത് സംബന്ധിച്ച് ഉത്തര കൊറിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. നാലിലേറെ പേരെ പോലീസ് തെരയുന്നുണ്ട്.
കൊലപാതകത്തിന്റെ പേരില്‍ സംശയിക്കപ്പെടുന്ന അഞ്ച് പേരും ഉത്തര കൊറിയക്കാരാണ്. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിന് പിന്നില്‍ ഉത്തര കൊറിയ സര്‍ക്കാരാണെന്ന് സംശയിക്കുന്നതെന്ന് മലേഷ്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: