പെട്രോള്‍ വിലവര്‍ദ്ധന: ഹര്‍ത്താല്‍ പൂര്‍ണം നാടെങ്ങും പ്രതിഷേധം

Thursday 24 May 2012 10:57 pm IST

കൊച്ചി: ജനവിരുദ്ധ നയങ്ങളുടെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡ്‌ സൃഷ്ടിച്ച സര്‍ക്കാര്‍ എന്ന സ്ഥാനം മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിന്‌ അവകാശപ്പെട്ടതാണെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ പ്രസ്താവിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിനുശേഷം മേനക ജംഗ്ഷനില്‍ നടത്തിയ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം കൊണ്ട്‌ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ ആശ്വാസം പകരുന്നതിനു പകരം വിലക്കയറ്റത്തിന്‌ ആക്കം കൂട്ടുന്ന നടപടികളാണ്‌ സര്‍ക്കാര്‍്‌ പിന്തുടരുന്നത്‌. ജനതാല്‍പ്പര്യം മുന്‍നിര്‍ത്തി എണ്ണക്കമ്പനികളെ നിയന്ത്രിക്കാനും ഇപ്പോഴത്തെ പെട്രോള്‍ വില വര്‍ധന പിന്‍വലിക്കാനും ഗവണ്‍മെന്റ്‌ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌.സുരേഷ്കുമാര്‍, ഇ.എസ്‌.പുരുഷോത്തമന്‍, പി.ജി.അനില്‍കുമാര്‍, ജലജ ആചാര്യ, മനോജ്കുമാര്‍, യുആര്‍. രാജേഷ്‌, പ്രകാശ്‌ അയ്യര്‍, ബാബുരാജ്‌ , സുമേഷ്‌, മനോജ്‌ കടവന്ത്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൊച്ചി: പെട്രോള്‍ വില വര്‍ധനവിനെതിരെ ബിഎംഎസ്‌ പ്രവര്‍ത്തകര്‍ എറണാകുളം നഗരത്തില്‍ പ്രകടനം നടത്തി. ഐഎസ്‌ പ്രസ്‌ റോഡിലെ ബിഎംഎസ്‌ ഓഫീസ്‌ പരിസരത്തുനിന്നാരംഭിച്ച പ്രകടനം ബാനര്‍ജി റോഡ്‌ മേനക വഴി ബോട്ടുജെട്ടിയില്‍ സമാപിച്ചു. പ്രകടനത്തിന്‌ ബിഎംഎസ്‌ നേതാക്കളായ ആര്‍.രഘുരാജ്‌, കെ.എസ്‌.അനില്‍കുമാര്‍, പി.എസ്‌.ചന്ദ്രദാസ്‌, സജിത്ത്‌ ബോള്‍ഗാട്ടി, സതീഷ്‌ പൈ, റിബിന്‍ പി.ബി, ധനീഷ്‌ നീറിക്കോട്‌, സുനില്‍ കടവന്ത്ര, അനില്‍ കലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനത്തിനുശേഷം ബോട്ടുജെട്ടിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ബിഎംഎസ്‌ ജില്ലാ സെക്രട്ടറി ആര്‍.രഘുരാജ്‌ എറണാകുളം മേഖലാ സെക്രട്ടറി കെ.എസ്‌.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊച്ചി: പെട്രോള്‍ വിലവര്‍ധനവിനെതിരെ ബിജെപിയുടെയം എല്‍ഡിഎഫിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കെഎസ്‌ആര്‍ടിസിയും സ്വകാര്യബസുകളും സര്‍വീസ്‌ നടത്തിയില്ല. എന്നാല്‍ സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങി. കൊച്ചി: ബിഎംഎസ്‌ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അത്താണിയില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. മേഖലാ ജോയിന്റ്‌ സെക്രട്ടറി കെ.എ. പ്രഭാകരന്‍ ഉദ്ഘാടനംചെയ്തു. കെ.ടി പ്രദീപ്‌, വി.വി. ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. രവീന്ദ്രന്‍, ഗോപന്‍ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.
ആലുവയില്‍ ബിജെപി ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. ബിജെപി, ബിഎംഎസ്‌ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രകടനങ്ങള്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്നു. അങ്കമാലി: പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ബിജെപി അങ്കമാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അങ്കമാലി ടൗണില്‍ പ്രതിഷേധ പ്രകടനവും റോഡ്‌ ഉപരോധവും നടന്നു.
ബിജെപി അങ്കമാലി നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.സമരത്തില്‍ നിയോജകമണ്ഡലം ജോ.കണ്‍വീനര്‍ ടി.എസ്‌.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജോ. കണ്‍വീനര്‍ ടി.എസ്‌.രാധാകൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ സലീഷ്‌ ചെമ്മണ്ണൂര്‍, പി.സി.ബിജു, കെ.ടി.ഷറജി, ആനന്ദന്‍ ആഴകം, ശശി.പി.ടി, സജിഞ്ഞാലൂക്കര, സുനി.ഇ.എന്‍, വി.ബി.ചന്ദ്രന്‍, നിഷാദ്‌.പി, ടി.പി.ബാബു, സതീശന്‍ വി.എസ്‌, തുടങ്ങിയനേതാക്കള്‍ പ്രസംഗിച്ചു.
പള്ളുരുത്തി: പെട്രോളിയം വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ പള്ളുരുത്തിയില്‍ പ്രതിഷേധപ്രകടനം നടത്തി. കുമ്പളങ്ങി വഴിയില്‍നിന്ന്‌ ആരംഭിച്ച പ്രകടനം പള്ളുരുത്തില്‍ സമാപിച്ചു. പി.ബി. സുജിത്ത്‌, പി.പി. മനോജ്‌, കെ.വി. അനില്‍കുമാര്‍, ഇ.ജി. സേതുനാഥ്‌, എന്‍.എസ്‌. സുമേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
പള്ളുരുത്തി: പെട്രോളിയം വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ ബിജെപിയും ഇടതുസംഘടനകളും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പശ്ചിമകൊച്ചിയില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകളും വാഹനങ്ങളും ഓടിയില്ല. ചേര്‍ത്തല-തോപ്പുംപടി റൂട്ടില്‍ സര്‍വീസ്‌ നടത്തിയ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പള്ളുരുത്തിയില്‍ തടഞ്ഞു. പെരുമ്പാവൂര്‍: ഹര്‍ത്താല്‍ പെരുമ്പാവൂര്‍, കുറുപ്പംപടി പ്രദേശങ്ങളില്‍ പൂര്‍ണമായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ കോടതി ഒഴികെയുള്ളവ ഒന്നും പ്രവര്‍ത്തിച്ചില്ല. കോടതികളില്‍ ഹാജര്‍നില വളരെ കുറവായിരുന്നു. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ്‌ കുറച്ചെങ്കിലും റോഡിലിറങ്ങിയത്‌. വ്യാപാരസ്ഥാപനങ്ങള്‍ ഒന്നും തുറന്നുപ്രവര്‍ത്തിച്ചില്ല. ബസ്സര്‍വീസുകള്‍ പൂര്‍ണമായും നടത്തിയില്ല. പെരുമ്പാവൂരിലും കുറുപ്പംപടിയിലും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം നടന്നു.
പെരുമ്പാവൂര്‍ ടൗണില്‍ നടന്ന പ്രകടനത്തിന്‌ ബിജെപി സംസ്ഥാന സമിതിയംഗം കെ. അജിത്കുമാര്‍, മണ്ഡലം പ്രസിഡന്റ്‌ കെ.ജി. പുരുഷോത്തമന്‍, മുനിസിപ്പല്‍ സെക്രട്ടറി ഗോവിന്ദന്‍കുട്ടി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ പ്രകാശ്‌. കെ. റാം, സെക്രട്ടറി അഭിലാഷ്‌, നേതാക്കളായ കെ.കെ. വേണു, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുറുപ്പംപടിയില്‍ പഞ്ചായത്ത്‌ ഭാരവാഹികളായ സന്തോഷ്‌, അനൂപ്‌ ഉണ്ണികൃഷ്ണന്‍, വിനു വിജയന്‍ തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.
മൂവാറ്റുപുഴ: പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഒഴികെ മറ്റ്‌ വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞ്‌ കിടന്നു. വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ബി ജെ പി മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രസി. കെ. കെ. ദിലീപ്‌ നേതൃത്വ കൊടുത്തു. പാലക്കുഴ, വാളകം, കല്ലൂര്‍ക്കാട്‌ പഞ്ചായത്തുകളിലും ബി ജെ പിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ബി എം എസ്‌ മൂവാറ്റുപുഴ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളൂര്‍ക്കുന്നത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി നെഹ്‌റുപാര്‍ക്കില്‍ സമാപിച്ചു. ബി എം എസ്‌ പ്രസി. എം ആര്‍ പ്രകാശ്‌, മേഖല സെക്രട്ടറി കെ. സി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഹര്‍ത്താല്‍ പശ്ചിമകൊച്ചിയില്‍ പൂര്‍ണമായിരുന്നു. ടുറിസം കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, മേഖലയിലും, തോപ്പുംപടിയിലും, തീരദേശ മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മട്ടാഞ്ചേരി ബസാര്‍, ജൂടൗണ്‍, ചെറളായി, അമരാവതി വെളി എന്നി വ്യാപാര കേന്ദ്രങ്ങളില്‍ കടകളും, ബാങ്കുകളും, സ്കൂളുകളും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങളടക്കം വാഹനഗതാഗതവും ഈ രേഖയില്‍ സ്തംഭിച്ചു. വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ കക്ഷി യുവജന-സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനങ്ങളില്‍ ജനങ്ങള്‍ പങ്കെടുത്തത്‌ ജനകീയ പ്രതിഷേധം വിളിച്ചറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരത്തിന്റെ പ്രകടനമാണ്‌ ഹര്‍ത്താല്‍ സ്തംഭനത്തിലൂടെ വെളിവായതെന്ന്‌ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ പറഞ്ഞു. കൊച്ചി തുറമുഖത്തും ഹര്‍ത്താല്‍ മൂലം ചരക്ക്‌ നീക്കം തടസ്സപ്പെട്ടു.
ബിജെപി എളമക്കര യൂണിറ്റിലെ പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പേരണ്ടൂര്‍ കവലയില്‍ നിന്നും ആരംഭിച്ച്‌ പൊറ്റകുഴി കവലയില്‍ പ്രകടനം സമാപിച്ചു. പ്രകടനത്തിനു പ്രകാശ്‌ അയ്യര്‍, പ്രശാന്ത്‌ കുമാര്‍, ജീവന്‍ലാല്‍, കൃഷ്ണകുമാര്‍, സിമിലേഷ്‌, അഡ്വ.സാജന്‍, രാജീവ്‌, മനു, അനില്‍, ലക്ഷ്മികാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കോതമംഗലം: പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ ബിജെപി നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി കോതമംഗലത്ത്‌ ബിജെപി ബിഎംഎസ്‌ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കെ.ആര്‍.രഞ്ജിത്‌, എം.എന്‍.ഗംഗാധരന്‍, പി.ആര്‍.ഉണ്ണികൃഷ്ണന്‍, കെ.വി.മധുകുമാര്‍, പി.പി.സജീവ്‌, പി.കെ.ബാബു, സന്തോഷ്‌ പത്മനാഭന്‍ പി.ആര്‍.നാരായണന്‍ നായര്‍, എന്‍.രഘു എന്നിവര്‍ നേതൃത്വം നല്‍കി.
കോതമംഗലം: വടാട്ടുപാറ പൊയ്ക ഗവ.ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റും ബിജെപി കുട്ടമ്പുഴ പഞ്ചായത്ത്‌ ജനറല്‍ സെക്രട്ടറിയുമായ അജയന്‍ കളപ്പുരയ്ക്കലിനെ ചിലര്‍ മര്‍ദ്ദിച്ചസംഭവത്തില്‍ ബിജെപി നിയോജകമണ്ഡലം കമ്മറ്റി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി അക്രമിയെ എത്രയും വേഗം അറസ്റ്റ്‌ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.ആര്‍.രഞ്ജിത്‌ അദ്ധ്യക്ഷത വഹിച്ചു.
വൈപ്പിന്‍: പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച്‌ വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളില്‍ പ്രകടനവും, യോഗങ്ങളും നടത്തി. മുനമ്പത്ത്‌ നടന്ന പ്രകടനത്തിന്‌ ബിജെപി നേതാക്കളായ ഇ.എസ്‌.പുരുഷോത്തമന്‍, കെ.കെ.വേലായുധന്‍, എ.ഡി.സജ്ജു, ടി.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എടവനക്കാട്‌-നായരമ്പലം പഞ്ചായത്ത്‌ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം. എടവനക്കാട്‌ നിന്നാരംഭിച്ച്‌ നായരമ്പലം പാലത്തിന്‌ സമീപം സമാപിച്ചു. ബിജെപി മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ പി.എ.പരമേശ്വരന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ പി.എ.അജീഷ്‌, നായരമ്പലം പഞ്ചായത്ത്‌ കമ്മറ്റി ജന.സെക്രട്ടറി എ.ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഞാറക്കലില്‍ നടന്ന പ്രകടനത്തിന്‌ ബിജെപി മണ്ഡലം പ്രസിഡന്റ്‌ കെ.ടി.ബിനീഷ്‌, എ.ജി.രാകേഷ്‌ , പി.പി.പ്രേംജിത്ത്‌, കെ.എം.വിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എളങ്കുന്നപുഴ പഞ്ചായത്തില്‍ നടന്ന പ്രകടനത്തിന്‌ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ എ.ബി.ഉദയന്‍, എ.എസ്‌.ശരത്‌, പി.ആര്‍.വിജയ്‌, കെ.എ.ഷിജി എന്നിവര്‍ നേതൃത്വം നല്‍കി.
മുളവുകാട്‌ നടന്ന പ്രകടനം പി.എസ്‌.ഷമി, പി.എം.സന്തോഷ്‌, ഉണ്ണി മുളവുകാട്‌ എന്നിവര്‍ നേതൃത്വം നല്‍കി. കടമക്കുടി പഞ്ചായത്തില്‍ പിഴലയില്‍ നടന്ന പ്രകടനത്തിന്‌ ഡി.ബി.ബൈജു നേതൃത്വം നല്‍കി.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.