ചങ്ങനാശേരി: വിധിവൈപരീത്യംകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ പങ്കാളികളാകുവാന്‍ കഴിയാത്തവര്‍ക്കു വേണ്ടി പുഴവാതില്‍ പ്രവര്‍ത്തിക്കുന്ന ‘സുകൃതം സേവാനിലയം’ പ്രവര്‍ത്തനമേഖലയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. ഈ അവസരത്തില്‍ ദിവ്യാംഗരായ, ദൈനംദിന കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിക്കാത്തവരെ ശുശ്രൂഷിക്കുന്ന, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.
2012 ല്‍ ഇത്തിത്താനത്ത് 2 പേരുമായി പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം പിന്നീട് കോട്ടമുറിയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഒന്നര വര്‍ഷമായി പുഴവാത് ലക്ഷ്മീപുരം കൊട്ടാരത്തിനു സമീപം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. എട്ട് ഭിന്നശേഷിയുള്ള പുരുഷന്മാരെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്. മനസിക, ബുദ്ധിക്ക് കുറവുള്ള ഇവരെ നോക്കുന്നതിന് മൂന്ന് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു.
ഒരു ദിവസം ഭക്ഷണം മരുന്ന് വസ്ത്രം വാടക ജീവനക്കാരുടെ ശമ്പളം ഇനത്തില്‍ 2000 രൂപയിലധികം ചെലവു വരുന്നുണ്ട്. മാസം 75,000 രൂപ.
കഴിഞ്ഞ മൂന്നു വര്‍ഷമായി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ചകളില്‍ സുകൃതം സേവാനിലയം രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് വരുന്നു. സാമ്പത്തികമായി വളരെ പ്രയാസത്തിലാണെങ്കിലും ഉദാരമതികളായ ആള്‍ക്കാരുടെ വീടുകളില്‍ നടക്കുന്ന പാലുകാച്ചല്‍, വിവാഹം, വിവാഹ വാര്‍ഷികം, കുട്ടികളുടെ പേരിടീല്‍ എന്നീ വേളകളില്‍ നല്കുന്ന സഹകരണം കൊണ്ടാണ് ദൈനംദിന കാര്യങ്ങള്‍ നടത്തുന്നത്. സ്വന്തമായി കെട്ടിടം ലഭ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ഇവിടെയുള്ളവര്‍ക്കായി പരിശീലന കേന്ദ്രം തുടങ്ങുന്നതിനും പദ്ധതിയുണ്ട്.
ഡോ.എന്‍. രാധാകുഷ്ണന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ എന്നിവര്‍ രക്ഷാധികാരികളായും ട്രസ്റ്റിന്റെ പ്രസിഡന്റ് പ്രൊഫ.പി.കെ.രാജപ്പന്, ജനറല്‍ സെക്രട്ടറി ഒ.ആര്. ഹരിദാസ്, നിര്‍വ്വഹണ സമിതി പ്രസിഡന്റ്ജി. ലക്ഷ്മണന്, നിര്‍വ്വഹണ സമിതി സെക്രട്ടറി എ.എന്‍.രാജപ്പന് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം സുമനസ്സുകളാണ് സേവാനിലയത്തിനു പിന്നില്‍. മേല്‍വിലാസം: സെക്രട്ടറി, സുകൃതം സേവാനിലയം, ലക്ഷ്മീപുരം പാലസ് റോഡിന് എതിര്‍വശം, പുഴവാത്, ചങ്ങനാശേരി.
ഫോണ്‍ 9497579695, 9446442840. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തൃക്കൊടിത്താനം ശാഖയില്‍ സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 67295498396. ഐഎഫ്എസ് സി കോഡ് എസ്ബിടിആര്‍ 0000385.
പ്രതികരിക്കാൻ ഇവിടെ എഴുതുക: