കറുകച്ചാല്‍ : വെട്ടിക്കാവുങ്കല്‍ മഹാദേവന് ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 20 മുതല്‍ 27 വരെ നടക്കും. 20ന് വൈകിട്ട് 6ന് കൊടിയേറ്റ് തന്ത്രി പെരിഞ്ചേരിമന വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. 21 മുതല്‍ 25 വരെ എല്ലാദിവസവും രാവിലെ നിര്‍മാല്യദര്‍ശനം 5.30ന് അഭിഷേകം 6.00ന് ഗണപതിഹോമം 7ന് ഉഷപൂജ 8ന് ശ്രീഭൂതബലി 8.30ന് നവകം, പഞ്ചഗവ്യം കലശപൂജ 9ന് കലശാഭിഷേകം വൈകിട്ട് 6.30ന് ദീപാരാധന 7.30ന് ശ്രീഭൂതബലി 24ന് വൈകിട്ട് 7.45ന് കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ രാത്രി 10.30ന് ആറാട്ടുകലശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: