സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം

Saturday 17 June 2017 2:30 pm IST

തുടര്‍ന്നുള്ള രണ്ടു പാഠങ്ങളിലൂടെ ദ്വിതീയാ വിഭക്തി ഉറപ്പിക്കുന്ന വിഷയങ്ങളാണ് പരാമര്‍ശിക്കുന്നത്. ഒരു സംഭാഷണാംശം ആദ്യം വായിക്കാം. അര്‍ത്ഥം ബ്രാക്കറ്റില്‍ കൊടുക്കുന്നു. മാതാ:- രമേശ! ഭവാന്‍ കിം കരോതി? (രമേശ! നീ എന്തെടുക്കുന്നു) രമേശഃ- അഹം പാഠം പഠാമി അംബ! (അമ്മേ ഞാന്‍ പാഠം പഠിക്കുകയാണ്) മാതാ- പുത്ര! ആപണം ഗത്വാ ലവണം, ശര്‍ക്കരാം, ഗുഡം, തൈലം ച ആനയതു (മോനെ! കടയില്‍ പോയി ഉപ്പ്, പഞ്ചസാര, ശര്‍ക്കര, എണ്ണ എന്നിവ വാങ്ങിവരൂ) രമേശഃ- രേ അംബ! ഭഗിനീം വദതു (അയ്യോ! അമ്മേ! അനിയത്തിയോട് പറയാമോ?) മാതാ:- സാ അവകരാന്‍ ക്ഷിപ്ത്വാ വസ്ത്രാണി ക്ഷാളയതി ലതാഃ സിഞ്ചതി അന്യാനി ബഹൂനി കാര്യാണി സന്തി (അവള്‍ വെയ്സ്റ്റ് കളഞ്ഞ് ഇപ്പോള്‍ വസ്ത്രങ്ങള്‍ കഴുകുകയാണ്. സസ്യങ്ങള്‍ നനയ്ക്കണം. മറ്റ് കാര്യങ്ങളുമുണ്ട്) രമേശഃ-മമാപി പഠനം ബഹു അസ്തി (എനിക്കും പഠിക്കാന്‍ ഒത്തിരിയുണ്ട്) മാതാ- ശീഘ്രം ആപണം ഗത്വാ ആഗച്ഛതു (വേഗം കടയില്‍ പോയി വരുമോ) രമേശഃ- ശീഘ്രം ധനം സ്യൂതം ച ദദാതു! ഇവിടെ അടിവരയിട്ട ഭാഗങ്ങള്‍ ദ്വിതീയാ വിഭക്തിയിലാണ് പ്രയോഗിച്ചിട്ടുള്ളത്. ആവര്‍ത്തിച്ച് വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. തുടര്‍ന്ന് 'അച്യുതാഷ്ടകം' ഒന്ന് നോക്കാം. 1) അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം ശ്രീധരം മാധവം ഗോപികാവല്ലഭം ജാനകീനായകം രാമചന്ദ്രം ഭജേ! 2) അച്യുതം കേശവനം സത്യഭാമാധവം മാധവം ശ്രീധരം രാധികാരാധിതം! ഇന്ദിരാമന്ദിരം ചേതസാ സുന്ദരം ദേവകീനന്ദനം നന്ദജം സംദധേ!! 'അച്യുതാഷ്ടക'ത്തിലെ മറ്റു ശ്ലോകങ്ങളും പരിശോധിക്കുക. ദ്വിതീയാ വിഭക്ത്യാര്‍ത്ഥം വരുന്നവ വായിച്ച് ഗ്രഹിക്കാവുന്നതാണ്. നാരായണീയത്തിലെ 'സാന്ദ്രാനന്ദാവബോധാത്മകം.....' എന്നുതുടങ്ങുന്ന ശ്ലോകവും ചൊല്ലി നോക്കൂ. തുടര്‍ന്നുള്ള പാഠങ്ങളില്‍ 'ശ്രീ നവഗ്രഹ സ്‌തോത്രം' വിവരിക്കുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.