തിരുവനന്തപുരം: കേരള പോലീസും വിദ്യാഭ്യാസവകുപ്പും മറ്റ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആവിഷ്കരിച്ചിട്ടുള്ള സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി ഈ അക്കാദമിക് വര്‍ഷം പുതുതായി 36 സ്കൂളുകളില്‍ക്കൂടി അനുവദിക്കും.
ഗവ. എച്ച്എസ്എസ് വട്ടിയൂര്‍ക്കാവ്, ഗവ. ജിഎച്ച്എസ്എസ് മലയിന്‍കീഴ്, ഗവ. വിഎച്ച്എസ്എസ് കല്ലറ, ഗവ. എച്ച്എസ് തഴവ, ഗവ. എച്ച്എസ്എസ് അയ്യകോയിക്കല്, ഗവ. എച്ച്എസ് ആന്റ് വിഎച്ച്എസ്എസ് കുളക്കട, ഗവ. എച്ച്എസ്എസ് ചിതറ, ഗവ. എച്ച്എസ്എസ് ഒറ്റക്കാല്, അടൂര്‍ തെങ്കാമം ഗവ. എച്ച്എസ്എസ്, പറവൂര്‍ ഗവ. എച്ച്എസ്എസ്, രാമപുരം കീരിക്കാട് ഗവ എച്ച്എസ്എസ്, കായംകുളം ഗവ ബോയ്സ് എച്ച്എസ്എസ്, ഗവ എച്ച്എസ് അടിമാലി, കുഞ്ചിത്താന്നി ഗവ. വിഎച്ച്എസ്എസ് പള്ളിവാസല്‍, ഗവ. ബോയ്സ് എച്ച്എസ്എസ് വൈക്കം, ഗവ. മെഡിക്കല്‍കോളേജ് എച്ച്എസ്എസ് ആര്‍പ്പൂക്കര, ഗവ. എച്ച്എസ്എസ് കടയിരുപ്പ്, ഗവ. എച്ച്എസ് കാരക്കുറിശ്ശി, എംഎന്‍കെഎം ഗവ. എച്ച്എസ്എസ് പുലപ്പട്ട, ഗവ. ടെക്നിക്കല്‍ എച്ച്എസ് പാലക്കാട്, ഗവ. എച്ച്എസ്എസ് കരിമ്പ, ദേവഗര്‍ ഗവ. എച്ച്എസ്എസ്, ഗവ. എച്ച്എസ്എസ് പുറത്തൂര്‍, ഗവ എച്ച്എസ്എസ് തൃക്കാവ്, ഗവ. ടെക്നിക്കല്‍ എച്ച്എസ്എസ് കോഴിക്കോട്, ഗവ. വിഎച്ച്എസ്എസ് പയ്യനക്കല്‍, ഗവ. എച്ച്എസ്എസ് നീലേശ്വരം, ഗവ. എച്ച്എസ്എസ് അവല, ഗവ. എച്ച്എസ്എസ് മാടപള്ളി, ഗവ. എച്ച്എസ്എസ് കൊറോം, ഗവ. എച്ച്എസ്എസ് ചിറ്റാരിപറമ്പ്, എകെജി സ്മാരക ഗവ. എച്ച്എസ്എസ് പറളശ്ശേരി, ഗവ. എച്ച്എസ്എസ് മട്ടന്നൂര്‍, ഗവ. എച്ച്എസ്എസ് വയക്കര, ഗവ. എച്ച്എസ്എസ് മടിക്കായ്, ഗവ. എച്ച്എസ് ബന്തടുക്ക എന്നിവിടങ്ങളിലാണ് പുതുതായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നത്.
ഈ സ്കൂളുകള്‍ക്ക് ഓരോന്നിനും രണ്ടുലക്ഷം രൂപ വീതം അനുവദിച്ചുവെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: