ബിജെപി ദിനരാത്ര സമരം ഇന്ന്

Sunday 19 February 2017 9:50 pm IST

തൊടുപുഴ: കേരള ജനതയെ പട്ടിണിക്കിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ ബിജെപി സംസ്ഥാനവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ ദിനരാത്ര സമരം ഇന്നും നാളെയുമായി തൊടുപുഴയിലെ എട്ട് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും നടക്കും. ഇന്ന് രാവിലെ 10 ന് ആരംഭിക്കുന്ന സമരം നാളെ രാവിലെ 10ന് ആണ് സമാപിക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ബിജെപി സംസ്ഥാന സമിതിയംഗം പി പി സാനു സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ദേശീയ നിര്‍വ്വാഹക സമിതിയംഗം വി മുരളീധരന്‍ ധര്‍ണ്ണയില്‍ പങ്കെടുത്ത് സംസാരിക്കും. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും. മണക്കാട് പഞ്ചായത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി ആര്‍ വിനോദ്, പുറപ്പുഴയില്‍ ജില്ലാ ജന. സെക്രട്ടറി കെ എസ് അജി, കരിങ്കുന്നത്ത് സംസ്ഥാന സമിതിയംഗം ക്യാപ്റ്റന്‍ കെ എ പിള്ള. മുട്ടത്ത് സംസ്ഥാന സമിതിയംഗം കെ എന്‍ ഗീതാകുമാരി, വെള്ളിയാമറ്റത്ത് സംസ്ഥാന സമിതിയംഗം പി എ വേലുക്കുട്ടന്‍, കരിമണ്ണൂരില്‍ മണ്ഡലം ജന. സെക്രട്ടറി കെ എം സിജു, വണ്ണപ്പുറത്ത് ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, കോടികുളത്ത് ജില്ലാ കമ്മിറ്റിയംഗം തട്ടക്കുഴ രവി എന്നിവര്‍ സമരപരിപാടി ഉദ്ഘാടനം ചെയ്യും. ബിഡിജിഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. എസ് പ്രവീണ്‍, ബിജെപി മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്‍, മണ്ഡലം ഭാരവാഹികളായ എസ് പത്മഭൂഷണ്‍, പി ജി രാജശേഖരന്‍, സുരേഷ് കണ്ണന്‍, പ്രസാദ്, സനല്‍, മോര്‍ച്ച ഭാരവാഹികളായ അഡ്വ. വിനയരാജ്, സാബു, പ്രബീഷ് എന്നിവര്‍ വിവിധ പഞ്ചായത്തുകളില്‍ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.