കോഴഞ്ചേരി: മഹാത്മഗാന്ധി യൂണിവേഴ്സിറ്റി കലോത്സവം നൂപുര 2017 ന് ഇന്ന് അരങ്ങുണരും. ഉച്ചക്ക് 2 മണിക്ക് കോളജ് ജങ്ഷനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ടൗണ്‍ ചുറ്റി പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഒഎന്‍വി നഗറില്‍ സമാപിക്കും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം നടക്കും.
കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ തയ്യാറാക്കിയിട്ടുള്ള അഞ്ച് വേദികളിലും കൂടാതെ പഞ്ചായത്ത് സ്റ്റേഡിയം, തെക്കേമല എംജിഎം, ഉള്‍പ്പെടെ ഏഴ് വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.
സ്റ്റേജ് 1 കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം, സ്റ്റേജ് 2 സെന്റ് തോമസ് കോളജ് ഗ്രൗണ്ട്, സ്റ്റേജ് 3 കോളജ് ഓഡിറ്റോറിയം, സ്റ്റേജ് 4 എംജിഎം തെക്കേമല, സ്റ്റേജ് 5 കോളജ് മീഡിയ സെന്റര്‍, സ്റ്റേജ് 6കോളജ് സെമിനാര്‍ ഹാള്‍ 1, സ്റ്റേജ് 7 കോളജ് സെമിനാര്‍ ഹാള്‍ 2 എന്നിവയാണ് മത്സരവേദികള്‍.
ഒന്നാം ദിവസമായ ഇന്ന് സ്റ്റേജ് 1 ല്‍ 7 മണിക്ക് തിരുവാതിര കളി, രാത്രി 7.30 ന് സ്റ്റേജ് 2 ല്‍ മൈം, സ്റ്റേജ് 3ല്‍ ഭരതനാട്യം (ആണ്‍കുട്ടികള്‍). മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ യൂണിവേഴ്സിറ്റി കലോത്സവത്തിന് കോഴഞ്ചേരിയില്‍ തുടക്കം കുറിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: