ശ്രീ രമാദേവി ജന്മോത്സവം 2 മുതല്‍

Sunday 19 February 2017 10:11 pm IST

മംഗലാപുരം: ദിവ്യമാതാ ശ്രീ രമാദേവിയുടെ 106ാം ജന്മോത്സവം രമാശക്തി മിഷന്‍ ആസ്ഥാനമായ ശക്തിനഗറില്‍ മാര്‍ച്ച് 2 മുതല്‍ 6 വരെ നടക്കും. 2 ന് രാവിലെ ഗുരുസ്തുതി, ശ്രീ രമാദേവി സുപ്രഭാതം, ധ്യാനം എന്നിവയോടെ പരിപാടികള്‍ ആരംഭിക്കും. 10.40 ന് വിശ്വപ്രേമ പതാകയുയര്‍ത്തല്‍, 3 ന് രാവിലെ 7 മണിക്ക് നാഗപൂജ, 11 മുതല്‍ 12 വരെ ലളിതാ സഹസ്രനാമാര്‍ച്ചന, വൈകുന്നേരം 5 മുതല്‍ 6 വരെ ഗുരുമന്ത്രാര്‍ച്ചന, 4 ന് ജന്മോത്സവം, രാവിലെ 9.30 മുതല്‍ മാതൃനിലയത്തില്‍ സ്മരണാഞ്ജലി, 10.35 മുതല്‍ ഗുരുപാദുകത്തില്‍ പഞ്ചാമൃതം കൊണ്ടുള്ള അഭിഷേകവും ലളിതാസഹസ്രനാമാര്‍ച്ചനയും, വൈകുന്നേരം രഥഘോഷയാത്ര, 5 ന് അഖണ്ഡനാമജപം, 6 ന് അന്നദാനം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.