തിരുവങ്ങൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

Saturday 17 June 2017 3:34 pm IST

കൊയിലാണ്ടി: ഗ്യാസുമായി പോവുകയായിരുന്ന ക്യാപ്‌സൂള്‍ ടാങ്കര്‍ ലോറി ദേശീയപാതയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഗ്യാസ് ചോരാത്തതിനാല്‍ വന്‍അ പകടം ഒഴിവായി. അപകട ത്തില്‍ പരിക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവര്‍ തൃശ്ശിനാപ്പള്ളി സ്വദേശി ധനേഷ് (40)നെ താലൂക്ക് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. ഇന്നലെ രാവിലെ 6.30 ഓടെ തിരുവങ്ങൂരിലായിരുന്നു അപകടം. എതിരെ വന്ന കാറിനെ വെട്ടിക്കുന്നതിനിടയില്‍ ടാങ്കര്‍ റോഡില്‍ നിന്നും തെന്നി മറിയുകയായിരുന്നു. റോഡരികിലേക്ക് മറിഞ്ഞതിനാല്‍ ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടായില്ല. ഐഒസി എല്‍ സൂപ്രണ്ട് എസ്. ശിവകുമാര്‍ സ്ഥലത്തെത്തി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി. ഗ്യാസ് ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തി. മംഗലാപുരത്ത് നിന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പാലക്കാട്ടെ ഫില്ലിംഗ് കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു ലോറി. സംഭവമറിഞ്ഞയുടനെ കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്‍, എസ്ബി ഡിവൈഎസ്പി പ്രേംദാസ്, എസ്‌ഐമാരായ കെ. ബാബുരാജ്, ഒ.എം. മോഹന്‍കുമാര്‍, കെ.'അശോകന്‍, ട്രാഫിക് എസ്‌ഐ കെ.രാമകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍കോട്ട്, തഹസില്‍ദാര്‍ എന്‍. റംല, ജില്ലാ ദുരന്തനിവാരണ സമിതി സൂപ്രണ്ട് എന്‍.സി. സിലി, വില്ലേജ് ഓഫീസര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. കൂടാതെ ബീച്ചില്‍ നിന്നും വി.കെ. ബിജുവിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ്ഫയര്‍ഫോയ്‌സും സ്ഥലത്തെത്തി. രാമനാട്ടുകരയില്‍ നിന്നും ക്രെയിന്‍ എത്തിച്ച് വൈകീട്ട് മൂന്ന് മണിയോടെ ഗ്യാസ് ടാങ്കര്‍ പൊക്കിയെടുത്ത് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.