ഇന്ത്യന്‍ വനിതകള്‍ പാക്കിസ്ഥാനെ തകര്‍ത്തു

Saturday 17 June 2017 3:26 pm IST

കൊളംബോ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യന്‍ വനിതകള്‍ ഫൈനല്‍ റൗണ്ടില്‍ കടന്നു.പാക്കിസ്ഥാനെ ഇന്നലെ അവര്‍ എഴുവിക്കറ്റിന് തകര്‍ത്തു. ടോസ് നേടി ബാറ്റിംഗിനയച്ച പാക്കിസ്ഥാനെ ഇന്ത്യ 43.4 ഓവറില്‍ 67 റണ്‍സിന് പുറത്താക്കി.തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ 22.3 ഓവറില്‍ മുന്ന് വിക്കറ്റിന് 70 റണ്‍സ് നേടി വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ സൂപ്പര്‍ സിക്‌സസില്‍ ഇന്ത്യ പോയിന്റു നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. എക്ത ബിഷ്ത്തിന്റെ അഞ്ചു വിക്കറ്റ് കൊയ്ത്താണ് പാക്കിസ്ഥാനെചുരുട്ടിക്കെട്ടിയത്.പത്ത് ഓവറില്‍ എട്ടു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.ഏഴ് ഓവറും മെയ്ഡനായിരുന്നു.ഷിക പാണ്ഡ്യ ഒമ്പതു റന്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തി. മറുപടി പറഞ്ഞ ഇന്ത്യ ദീപ്തി ശര്‍മ്മ(29 നോട്ടൗട്ട്) ഹര്‍മന്‍പ്രീത് കൗര്‍ (24) എന്നിവരുടെ മികവില്‍ അനായാസം ജയിച്ചുകയറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.