ആര്‍ക്കുവേണ്ടിയെന്ന് അന്വേഷിക്കണം: വി. മുരളീധരന്‍

Saturday 17 June 2017 2:26 pm IST

തിരുവനന്തപുരം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത് എന്നതിനെകുറിച്ചും അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം വി.മുരളീധരന്‍. തട്ടികൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്നും ഇതിനു പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് ഈ കൃത്യം നടത്തിയത് എന്നതിനെ കുറിച്ച് പോലീസ് ഒരന്വേഷണവും ഇതുവരെ നടത്തുന്നുമില്ല. ഒരു പ്രമുഖ നടനുമായുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സിനിമ മേഖലയില്‍ നിന്ന് ഈ നടിക്ക് കടുത്ത അവഗണയാണ് നേരിടേണ്ടിവന്നത്. ഈ കുടിപ്പക സംഭവത്തിന് കാരണമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.