ഖേദകരം: മേജര്‍ രവി

Saturday 17 June 2017 1:18 pm IST

കൊച്ചി: യുവനടിക്കെതിരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി. സംഭവം ഏറെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും മേജര്‍ രവി പട്ടാളക്കാരന്റെ ശൈലിയില്‍ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഖേദകരമാണ് ഈ സംഭവം. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ഇത് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാവും. ഒരു സെലിബ്രിറ്റിക്ക് റൗഡികളില്‍ നിന്ന് ഇത്തരമൊരു ദുരനുഭവമാണ് ഉണ്ടാകുന്നതെങ്കില്‍ ഇത് നമ്മുടെ മറ്റേത് സഹോദരിക്കും സംഭവിക്കാം. ഈ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സംവിധാനത്തെ ലജ്ജാകരം എന്നേ വിശേഷിപ്പിക്കാനാവൂ. സര്‍ക്കാര്‍ ഉണരുംവരെ മുഴുവന്‍ സിനിമാപ്രവര്‍ത്തകരും നിരത്തിലിറങ്ങണം. ഇതില്‍ രാഷ്ട്രീയ, ജാതി ഭേദമൊന്നും അരുത്. അവള്‍ നമ്മുടെ സഹോദരിയാണ്. എല്ലാവരും ഉണര്‍ന്ന് പ്രതികരിക്കേണ്ട സമയമാണിത്. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. മാര്‍ട്ടിന്‍, പള്‍സര്‍ സുനീ.... നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ. പോലീസ് പിടിക്കുന്നതിന് മുന്നേ ആണ്‍പിള്ളേരുടെ കൈയില്‍ പെടാതിരിക്കാന്‍ പ്രാര്‍ഥിച്ചോടാ... ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.