തിരുവനന്തപുരം: കടയ്ക്കലില്‍ സിപിഎം ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥിന് ആയിരങ്ങളുടെ ആദരാഞ്ജലി. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങി.
ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ ടി.വി. പ്രസാദ് ബാബു, കൊല്ലം വിഭാഗ് പ്രചാരക് അനീഷ്, കൊല്ലം വിഭാഗ് കാര്യവാഹ് പ്രതാപ്, പുനലൂര്‍ ജില്ലാ കാര്യവാഹ് ജയപ്രകാശ്, ജില്ലാ സഹകാര്യവാഹ് പി. അനില്‍, ജില്ലാ പ്രചാരക് ശ്യാംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹത്തില്‍ കാവി പുതപ്പിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന സംഘടനാസെക്രട്ടറി എം. ഗണേഷ്, സംസ്ഥാനസെക്രട്ടറിമാരായ വി.വി.രാജേഷ്, സി.ശിവന്‍കുട്ടി,
ബിജെപി വക്താവ് അഡ്വ. ജെ.ആര്. പത്മകുമാര്‍, ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ്, സംസ്ഥാന സമിതിഅംഗം പോങ്ങുംമൂട് വിക്രമന്, ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗരം സഹകാര്യവാഹുമാരായ അര്ജുന് ഗോപന്, ജയകുമാര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. നിരവധി പ്രവര്‍ത്തകര്‍ വിലാപയാത്രയില്‍ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: