കല്‍പ്പറ്റ: മാവോയിസ്റ്റുകള്‍ എന്ന പേരില്‍ വനവാസികളെ വേട്ടയാടുന്നുവെന്ന് ഝാര്‍ഖണ്ഡിലെ വനവാസി നേതാവ് ഹെലീന ഹോറോം. ആദിവാസി ഗോത്രമഹാസഭ മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജോഗി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിലെ അവസാന വനവാസിക്കു പോലും ഭൂമി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് അവര്‍ പറഞ്ഞു. മുത്തങ്ങ സമരത്തിന്റെ പതിനാലാം വാര്‍ഷികത്തിലും കേരളത്തിലെ വനവാസികളുടെ സ്ഥിതി ദയനീയമാണ്.
ഭൂമി നല്‍കാം എന്ന് പറഞ്ഞ് കബളിപ്പിക്കുന്നു. ഒരു സമരത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ മറ്റൊരു സമരം ജാനുവിന് നടത്തേണ്ടി വന്നു. ഇന്ത്യയിലെ ലാന്‍ഡ് ബാങ്കുകള്‍ സാധാരണകാര്‍ക്ക് അപ്രാപ്യമെന്നും അവര്‍ പറഞ്ഞു.
ഛത്തീസ്ഗഢില്‍ നിന്നുള്ള വനവാസി നേതാവ് മംമ്ത കുസൂര്‍, ബാബു കാര്യമ്പാടി, മാമന് മാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: