വെള്ളറട: ദേശീയ പാതയില്‍ നിന്നും ബിവറേജ് ഔട്ട്ലറ്റുകള് മാറ്റി സ്ഥാപിക്കണം എന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പാറശ്ശാലയില്‍ സ്ഥിതി ചെയ്യുന്ന ബിവറേജ് ഔട്ട്ലറ്റ് നെടിയാംകോടില്‍ മാറ്റി സ്ഥാപിക്കുന്നതിന് ഉള്ള നീക്കത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും പ്രതിഷേധറാലി സംഘടിപ്പിക്കുകയും ചെയ്തു. വിവിധ മതസ്ഥരുടെ നിരവധി ആരാധനാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുംസ്ഥിതിചെയ്യുന്ന ഈ പ്രദേശത്തു മദ്യവില്‍പ്പനശാല വരുന്നതിനെ ഏതുവിധേനയും തടയുവാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. കണ്‍വീനറായി രെജിന്ലാല് , ജോയിന്റ് കണ്‍വീനര്‍മാരായി അജയകുമാര്‍ നെടിയാംകോട്, ഷിബു എ ഷൈന്‍ എന്നിവരെയും രക്ഷാധികാരികളായി നെടിയാംകോട് വാര്‍ഡ് മെമ്പര്‍ ഫ്രീജ , മെക്കോല വാര്‍ഡ് മെമ്പര്‍ അജേഷ് എന്നിവരെയും തെരഞ്ഞെടുത്തു. മദ്യവില്‍പ്പനശാല തുടങ്ങുന്നതിനെതിരെ തുടര്‍പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: