കളമശേരി: രാത്രികാല പെട്രോളിംഗിനിടെ കളമശേരി പോലീസ് സ്റ്റേഷനിലെ ഉദ്യേഗസ്ഥരെ മര്‍ദ്ദിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. സിപിഒമാരായ സജിലാല്‍, അന്‍സാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വയര്‍ലെസ് സെറ്റും അക്രമികള്‍ മര്‍ദ്ദിച്ചു.
സൗത്ത് കളമശേരി പുളിക്കായത്ത് വീട്ടില്‍ ഷൈഫുദീന്‍ (42), ആലുവ മുട്ടം പുതുമായില്‍ വീട്ടില്‍ കുഞ്ഞുമോന് (53) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കളമശേരി കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി 12.10ന് ചങ്ങമ്പുഴ നഗര്‍ കവാടത്തിന് മുന്നില്‍ വച്ചായിരുന്നു സംഭവം. പ്രതികളെ സംശയാസ്പദമായ രീതിയില്‍ കണ്ടെത് അന്വേഷിച്ചപ്പോഴാണ് പോലീസിനെ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: