അസംഘടിത മേഖലയിലെ തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണം: ബിഎംഎസ്

Sunday 19 February 2017 11:06 pm IST

കളമശ്ശേരി: അസംഘടിത മേഖലയിലെ തൊഴിലാളികളെ ക്ഷേമനിധിയില്‍ ചേര്‍ക്കണമെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എ. വേണുഗോപാല്‍. ജില്ലാ തയ്യല്‍ തൊഴിലാളി സംഘം (ബിഎംഎസ്) ഏലൂര്‍ മുനിസിപ്പല്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തയ്യല്‍തൊഴിലാളി സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്. വേണുഗോപാല്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ഷിബു അലുപുരം അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ആര്‍.വി. ശ്രീവിജി, യൂണിയന്‍ സെക്രട്ടറി ശശി, ഖജാന്‍ജി സജീവന്‍, സന്തോഷ്, സുദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു. തയ്യല്‍ തൊഴിലാളി സംഘം ബിഎംഎസ് ഏലൂര്‍ മുനിസിപ്പല്‍ ഭാരവാഹികളായി കെ.എസ്. ഷിബു (പ്രസിഡന്റ്), പി.കെ. സുദര്‍ശനന്‍, ഷീജ ബിജു (വൈസ് പ്രസിഡന്റുമാര്‍), ഷജി അയ്യപ്പന്‍കുട്ടി (ജനറല്‍ സെക്രട്ടറി), ചിസ എം.സി, രാധിക. ഡി (സെക്രട്ടറിമാര്‍), അമൃത പി.വി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.