ആലപ്പുഴ: ദേശീയപാതയില്‍ ചേര്‍ത്തല മായിത്തറയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിനടിലേക്ക് ബൈക്ക് വീണ് രണ്ടുപേര്‍ തത്ക്ഷണം മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ മംഗലത്ത് വീട്ടില്‍ തോമസ് (56), പള്ളിപ്പുറം പഞ്ചായത്ത് നാലാം വാര്‍ഡില്‍ കുഴിവേലില്‍ ആന്റണി ജോര്‍ജ്ജ് (65) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
രണ്ടു വാഹനങ്ങളും ദേശിയപാതയിലൂടെ വടക്കോട്ട് പോകുകയായിരുന്നു. ബൈക്ക് ബസിനടിയില്‍ വീണപ്പോള്‍ ഇരുവരുടെയും ദേഹത്തുകൂടി ബസിന്റെ ചക്രങ്ങള്‍ കയറി. തോമസ് ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്ന കരാറുകാരനാണ്. ആന്റണി ജോര്‍ജ്ജ് തടി വ്യാപാരിയാണ്. സുഹൃത്തുക്കളായ ഇരുവരും തടി അന്വേഷിച്ച് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
എങ്ങനെയാണ് ബൈക്ക് ബസിനടിയില്‍ വീണതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തുമെന്ന് മാരാരിക്കുളം പോലീസ് പറഞ്ഞു. ഇതിനായി ബസും, ബൈക്കും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സോഫിയയാണ് മരിച്ച തോമസിന്റെ ഭാര്യ. മക്കള്‍: സിസ്മി, സിംജോ. മരുമകന്: ടോണീ ആന്റണി. ഫിലോമിനയാണ് മരിച്ച ആന്റണി ജോര്‍ജ്ജിന്റെ ഭാര്യ. മക്കള്‍: ജോസി, ദര്‍ശന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: