തൃശൂർ: കുന്നംകുളം പെരുമ്പിലാവിൽ ഇരുപത്തെട്ടുകാരിയായ ഹോം നേഴ്സിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കൊല്ലം ഓയൂർ പനയാരുന്ന് സ്വദേശി വർഷ എന്ന മഞ്ചു(28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു യുവതിയുടെ കാമുകനും പഴഞ്ഞി കോട്ടോൽ കൊട്ടിലണ്ടൽ ഹുസൈൻ പോലീസിൽ കീഴടങ്ങി.
ഹുസൈനും മഞ്ജുവും കുറച്ചുകാലം പ്രണയത്തിലായിരുന്നു പിന്നീട് ഇരുവരും ബന്ധം വേർപിരിയുകയായിരുന്നു. അടുത്തകാലത്തായി തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ഹുസൈനോട് ആവശ്യപ്പെടുകയായിരുന്നു.
പ്രണയത്തിലായിരുന്ന കാലത്ത് ഒന്നിച്ചെടുത്ത ചിത്രങ്ങൾ കാണിച്ച് യുവതി ഭീഷണിപ്പെടുത്തിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: