നടിക്ക് നേരെയുണ്ടായ ആക്രമണം കേരളത്തിനാകെ കളങ്കം

Saturday 17 June 2017 12:36 pm IST

ന്യൂദൽഹി: കൊച്ചിയിൽ നടിയുടെ നേരെ ഉണ്ടായ സംഭവം കേരളത്തിനാകമാനം കളങ്കമുണ്ടാക്കുന്നതാണെന്ന് ശശി തരൂർ എംപി. സംഭവത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. രാജ്യത്തെ ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനമാണ് കേരളം, ഇവിടെ ഇത്തരത്തിൽ ഒരു നടിക്കെതിരെ ആക്രമണം ഉണ്ടായത് ഏറെ നിർഭാഗ്യമാണ്. ഇതിന് പുറമെ മാനഭംഗ ശ്രമത്തെക്കുറിച്ച് പരാതിപ്പെടാൻ ധൈര്യം കാണിച്ച നടിക്ക് എംപി തന്റെ ആദരവ് അറിയിച്ചു. നടിയെ ആക്രമിച്ചവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം നടിയെ ആക്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്കായി തെരച്ചില്‍ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.