ക്വാലാലമ്പൂര്‍: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്റെ കിം ജോങ് നാമിനെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ജാപ്പനീസ് ചാനലായ ഫൂജി ടിവിയാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
വിമാനത്താവളത്തിലൂടെ നടന്നു വരികയായിരുന്ന കിമ്മിനു പിന്നാലെയെത്തിയ യുവതി നാമിന്റെ ശരീത്തിലേക്ക് കൈ എത്തിക്കുന്നതും പിന്നീട് വേഗത്തില്‍ നടന്നു പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിനു ശേഷം അവശനായ കിം ജീവനക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുന്നതും പിന്നീട് ആരും സഹായിക്കാനില്ലാതെ ടെര്‍മിനലിലെ മെഡിക്കല്‍ സെന്ററിലേക്ക് നടക്കുന്നതും കാണാം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്വാലാലമ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് കിം ജോങ് നാമ് വിഷ സൂചികൊണ്ടുള്ള കുത്തേറ്റത്. രണ്ട് സ്ത്രീകളാണ് കുത്തിയത് ഇതിന് ശേഷം സ്ത്രീകള്‍ രക്ഷപ്പെട്ടു. പിന്നീട് കിം ജോങ് നാമം മരണപ്പെടുകയും ചെയ്തു.
കൊലപാതകത്തിന് പിന്നില്‍ സര്‍ക്കാര്‍ തന്നെയാണെന്ന് മലേഷ്യന്‍ അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകത്തിന്റെ പേരില്‍ സംശയിക്കപ്പെടുന്ന അഞ്ച് പേരും ഉത്തര കൊറിയക്കാരാണ്. ഈ സാഹചര്യത്തില്‍ കൊലപാതകത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: