പിലാത്തറ പീരക്കാംതടം ജംഗ്ഷനില്‍ ട്രാഫിക് സര്‍ക്കിള്‍

Monday 20 February 2017 6:35 pm IST

പിലാത്തറ: പീരക്കാംതടം ദേശീയ പാതയില്‍ കെഎസ്ടിപി റോഡ് ജംഗ്ഷനില്‍ ആധുനിക രീതിയിലുള്ള ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിക്കുന്നു. അപകട വളവ് കുറച്ചും ട്രാഫിക് ഡിവൈന്‍ഡര്‍, സിഗ്‌നല്‍ ലൈറ്റ് എന്നിവ സ്ഥാപിച്ചുമാണ് ഗതാഗത നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിരവധി വാഹനാപകടങ്ങളും അപകട മരണങ്ങളും നടന്ന ഈ ജംഗ്ഷനില്‍ കെഎസ്ടിപി റോഡിലേക്കുള്ള തിരക്കുകൂടി വരുന്നതോടെ അപകട ഭീഷണി ഏറുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം. ഇതിന്റെ ഭാഗമായി പീരക്കാംതടം ബസ് സ്‌റ്റോപ്പ് മുതല്‍ കോണ്‍വെന്റ് വരെ വീതികൂട്ടി പരമാവധി വളവ് തീര്‍ക്കുന്ന പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അതിന് ശേഷം പയ്യന്നൂര്‍, തളിപ്പറമ്പ്, പഴയങ്ങാടി ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗത സംവിധാനം നടപ്പിലാക്കുന്ന രീതിയിലുള്ള സര്‍ക്കിള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.