കണ്ണൂര്‍: കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തില്‍ പള്ളിയാംമൂലയില്‍ പ്രവര്‍ത്തിക്കുന്ന ശിവോഹം സെന്റര്‍ ഓഫ് എക്സലന്‍സില്‍ സൗജന്യ സഹജയോഗാ ക്ലാസിന് തുടക്കമായി. കണ്ണൂര്‍ മുനിസിപ്പല്‍ കോപ്പറേഷന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സിരി ഡയറക്ടര്‍ ഡോ.വി.പി.രാഘവന്, യോഗാ പരിശീലകരായ ടി.വി.ഗോപാലകൃഷ്ണന്, ചന്ദ്രപ്രഭ എന്നിവര്‍ പ്രസംഗിച്ചു. കൃഷ്ണാ ജ്വല്‍സ് പാര്‍ട്ണര്‍ സുധാ രവീന്ദ്രനാഥ് ചടങ്ങില്‍ സംബന്ധിച്ചു. ഐഎഎസ് അക്കാദമി ഡയറക്ടര്‍ ഡോ.പി നാരായണന് നന്ദി പറഞ്ഞു. പ്രശസ്ത യോഗാചര്യന്‍ ടി.വി.ഗോപാലകൃഷ്ണന് നയിക്കുന്ന സൗജന്യ സഹജയോഗ ക്ലാസ് എല്ലാ ശനിയാഴ്ചയും രാവിലെ 10 മണി മുതല്‍ നടക്കും. ഫോണ്‍: 0497 2742219, 9072325323, 9072324323.
പ്രതികരിക്കാൻ ഇവിടെ എഴുതുക: