യോഗം ചേര്‍ന്നു

Monday 20 February 2017 6:38 pm IST

കണ്ണൂര്‍: പദ്ധതി നിര്‍വഹണത്തില്‍ ഏറെ പിറകില്‍ നില്‍ക്കുന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും പ്രത്യേക യോഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ കൃത്യവും സമയബന്ധിതവുമായ ഇടപെടലുകളിലൂടെ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണം. 12-ാം പഞ്ചവല്‍സര പദ്ധതിയുടെ അവസാന വര്‍ഷമാണെന്നതിനാല്‍ സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ അനുവദിച്ചുകിട്ടുക പ്രയാസമാണ്. തുക ചെലവഴിക്കുന്നതിലുണ്ടാകുന്ന കാലതാമസം അടുത്ത വര്‍ഷത്തെ ഫണ്ട് ലഭ്യതയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പൂര്‍ത്തിയാവുന്നതോടെ പദ്ധതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടാവുമെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.