കണ്ണൂര്‍: ആര്‍ദ്രം മിഷന്റെ ഭാഗമായി നഗരസഭയിലെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിന് ഒരു ശില്പശാല നാളെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണി വരെ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റിയിലെയും കോര്‍പ്പറേഷനിലെയും മുഴുവന്‍ ജനപ്രതിനിധികളും ഹെല്‍ത്ത് ഓഫീസര്‍/ചാര്‍ജുമാരും, ജില്ലാ-താലൂക്ക് ആശുപത്രികള്‍, കമ്മ്യൂണിറ്റി-പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുടെ മേധാവികളും ശില്‍പ്പശാലയില്‍ പങ്കെടുക്കണമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: