കണ്ണൂര്‍: ട്രാന്സ്ജെന്റര് പദവി എന്ന വിഷയത്തില്‍ ഏകദിന പഠന ശില്‍പ്പശാല ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പൊലീസ് മേധാവി ശിവവിക്രം എന്നിവര്‍ വിശിഷ്ടാതിഥികളാകും. ട്രാന്സ്ജെന്റര് പദവിയിലെ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ശീതള്‍ സംസാരിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ടി.ടി.റംല, കെ.പി.ജയബാലന്‍, വി.കെ.സുരേഷ് ബാബു, കെ.ശോഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ.മാര്‍ഗരറ്റ് ജോസ്, അജിത്ത് മാട്ടൂല്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ബിന്ദു, കെ.മനീഷ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: