ചെന്നൈയില്‍ രണ്ട് കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു

Saturday 17 June 2017 11:20 am IST

ചെന്നൈ: ചെന്നൈയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടിളെ ബലാത്സംഗം ചെയ്ത് കൊന്ന നിലയില്‍ കണ്ടെത്തി.മൂന്നു വയസുകാരിയ റിതിക, ഏഴു വയസുള്ള ഹാസിനി എന്നിവരാണ് മരിച്ചത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇന്നോറിലെ വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന റിതികയെ കഴിഞ്ഞ ഞായറാഴ്ച കാണാതായി. തൊട്ടടുത്ത ദിവസം പ്രദേശത്തെ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുണികൊണ്ട് റിതികയുടെ വായ്മൂടിക്കെട്ടിയിരുന്നു. പ്രദേശവാസികളില്‍ നിന്നും റിതികജയുടെ ചില വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 10 പേര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഫെബ്രുവരി അഞ്ചിനാണ് ഹാസിനിയെ വീട്ടില്‍ നിന്നും കാണാതായത്. പിന്നീട് വീടിനു സമീപത്തെ റോഡരികില്‍ കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ അയല്‍വാസി ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് കുറ്റം സമ്മതിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.