ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഭീകരരാണെന്നും ഇരുവരും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി.
പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് അമിത് ഷാ ചെയ്യുന്നതെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. പ്രസ്താവന വന്‍ വിവാദമായിട്ടുണ്ട്.
അമിത്ഷായും മോദിയും ചേര്‍ന്ന് രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം മലിനമാക്കുന്നു. വോട്ടര്‍മാരെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നു. ഉത്തര്‍പ്രദേശിലെ ജനതയെ അവഹേളിക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയ്ക്കെതിരെ ഇത്തരം പ്രസ്താവനകള്‍ ലജ്ജാകരമാണെന്ന് ബിജെപിയുടെ ഉത്തര്‍പ്രദേശിന്റെ ചുമതലയുളള ഓം പ്രകാശ് മാത്തൂര്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: