കൊച്ചി: ലക്കിടിക്കും മങ്കരക്കുമിടയില് റെയില്‍വേ പാലം പണി നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുള്ളതായി റെയില്‍വേ അറിയിച്ചു.
23ന് 56605 കോയമ്പത്തൂര്‍- തൃശ്ശൂര്‍ പാസഞ്ചര്‍ കോയമ്പത്തൂരിനും ഷൊര്‍ണ്ണൂരിനുമിടയില്‍ റദ്ദാക്കി. ഷൊര്‍ണ്ണൂര്‍ തൃശ്ശൂര്‍ റൂട്ടില്‍ സാധാരണപോലെ സര്‍വ്വീസ് നടത്തും. 13352 ആലപ്പൂഴ- ധന്‍ബാദ് എക്സ്പ്രസ് ആലപ്പുഴയില്‍ നിന്ന് 90 മിനിറ്റ് വൈകി 7.30ന് പുറപ്പെടും.
ഷൊര്‍ണ്ണൂരിനും ഒറ്റപ്പാലത്തിനുമിടയില്‍ 45 മിനിറ്റ് വൈകും. 12678 എറണാകുളം- ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് ഒറ്റപ്പാലം- മണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ 75 മിനിറ്റ് വൈകും.
27ന് 56605 കോയമ്പത്തൂര്‍- തൃശ്ശൂര്‍ പാസഞ്ചര്‍ പാലക്കാടിനും തൃശ്ശൂരിനുമിടയില്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: