ചെങ്ങന്നൂര്‍: ഒരു പ്രമുഖ നടി നടുറോഡില്‍ ആക്രമിക്കപ്പെട്ടത് സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്നും അപലപനീയമാണെന്നും അഖില കേരള വിശ്വകര്‍മ്മ മഹാ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആര്. ദേവദാസ് പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച് കനത്ത ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
സംസ്ഥാനത്തുണ്ടാകുന്ന എല്ലാ ഗുണ്ടാ ആക്രമണങ്ങള്‍ക്കും പിന്നില്‍ പ്രബല രാഷ്ട്രീയ കക്ഷികളുടെ ഒത്താശയുണ്ട്. പിടിക്കപ്പെട്ടാലും കാലാവധികഴിയുന്നതിനു മുമ്പ് അവരെ ജയിലില്‍നിന്ന് ഇറക്കിക്കൊണ്ടുവരുവാനും കുടുംബത്തെ സംരക്ഷിക്കുവാനുമുള്ള ചുമതല രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുക്കുകയാണ്.
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കാവില്‍ വിളക്കു വയ്ക്കുന്നതിനെ എതിര്‍ക്കുന്നതും, എഴുത്തച്ഛനെ ഹൈന്ദവ ബിംബമായി പ്രതിഷ്ഠിക്കാന്‍ അനുവദിക്കാത്തതുമാണ് പുരോഗമനമെന്ന് ഊറ്റം കൊള്ളുന്ന സംവിധായകന് കമല്‍ ഭാരതത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് ശ്രമിക്കുന്നത്.
മതത്തിന്റെ പേരില്‍ ഭാരതത്തെ വെട്ടിമുറിച്ചവര്‍ ഹിന്ദുവിന്റെ പൈതൃക ഭൂമിയില്‍ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു. ബിംബങ്ങളിലും വിഗ്രഹാരാധനയിലും വിശ്വാസമില്ലാത്തവര്‍ അത് ആചരിക്കണമെന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: