സ്ത്രീയെ മര്‍ദ്ദിച്ചു

Monday 20 February 2017 8:52 pm IST

ചേര്‍ത്തല: ക്ഷേത്രം മതില്‍ കെട്ടി അടക്കാന്‍ നീക്കം. തടഞ്ഞ സ്ത്രീയെ മര്‍ദ്ദിച്ചതായി പരാതി. തണ്ണീര്‍മുക്കം പഞ്ചായത്ത് 14ാം വാര്‍ഡില്‍ ഉള്ളാട്ടില്‍ മിനി (40) ആണ് പരിക്കേറ്റ് ഗവ. താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ക രി ക്കാട് സെന്റ് ജോസഫ് പള്ളി അധികൃതരും സമീപത്തെ എഴുമനശേരില്‍ ക്ഷേത്രം ഭാരവാഹികളും തമ്മില്‍ സെമിത്തേരി നിര്‍മാണവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. മതില്‍ കെട്ടി ക്ഷേത്രത്തിലേക്കുള്ള വഴി തടയാനുള്ള പള്ളി അധികൃതരുടെ നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.