മാവേലിക്കര: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം കൂടിവരികയാണെന്നും, യുവനടിക്ക് നേരെ നടന്ന അക്രമം കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മഹിളാ ഐക്യവേദി ആലപ്പുഴ ജില്ലാ കമ്മറ്റി ആരോപിച്ചു.
ഭരണകൂടം ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, കുറ്റക്കാരെ മുഴുവനും അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇനിയൊരു സഹോദരിമാര്‍ക്കും ഈ ദുര്‍ഗതി ഉണ്ടാകാത്ത സാഹചര്യം സൃഷ്ടിക്കണമെന്നും മഹിളാ ഐക്യവേദി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഗിരിജാകുമാരിയുടെ അദ്ധ്യക്ഷയായ യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിന്ദു ശിവരാജന്, ശ്രീജ ചേര്‍ത്തല, ജില്ലാ സെക്രട്ടറിമാരായ സ്മിത, യമുന തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: