കട്ടപ്പന: ഇടുക്കി ഡാമിലേയ്ക്ക് വെള്ളം എത്തുന്ന ഇരട്ടയാര്‍ ഡാമിന്റെ വശങ്ങളില് പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നു. ഇരട്ടയാര്‍ നോര്‍ത്തില്‍ നിന്നും ഇരട്ടയാറിന് പോകുന്നവഴി അണക്കെട്ടിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിലാണ
് സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളുന്നത്. ഇതില്‍ മത്സ്യ-മാംസാവശിഷ്ടങ്ങളും ഉണ്ട്. ഇവയുടെ ദുര്‍ഗന്ധം മൂലം മൂക്ക് പൊത്തിവേണം ഇതുവഴി പോകുവാന്‍. മഴക്കാലങ്ങളില്‍ ഇവ വെള്ളത്തിനൊപ്പം ഒഴുകി ഡാമില്‍ പതിക്കുകയും ഇവ അഞ്ചുരുളി ടണല്‍ വഴി ഇടുക്കി ഡാമില്‍ പതിക്കുകയും ചെയ്യും. ഈ ഡാമുകള്‍ക്ക് സമീപമുള്ള കിണറുകളിലേയ്ക്ക് മാലിന്യം എത്താനുള്ള സാധ്യതയും ഏറെയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ആരോഗ്യവകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാലിന്യം നിക്ഷേപിക്കുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: