വെള്ളമില്ല: കാര്‍ഷികവിളകള്‍ ഉണങ്ങി നശിക്കുന്നു

Monday 20 February 2017 9:47 pm IST

ചാലക്കുടി: ഇടതുകര കനാല്‍ വഴി വെള്ളം തുറന്നു വിടാത്തതിനാല്‍ കാര്‍ഷിക വിളകള്‍ ഉണങ്ങി നശിക്കുന്നു. മേലൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് വിളകള്‍ ഉണങ്ങുന്നത്. താങ്ങുചിറയില്‍ കണ്ണമ്പിള്ളി ബാബുവിന്റെ ജാതിമരങ്ങള്‍ ഏറെയും ഉണങ്ങിക്കരിഞ്ഞു. സമീപത്തെ തോട്ടങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. വാഴ, പച്ചക്കറിത്തോട്ടങ്ങള്‍ എന്നിവയും വെള്ളം കിട്ടാതെ നശിച്ചു തുടങ്ങി. കടുത്ത വേനലിലും കൃഷി നടന്നു കൊണ്ടിരുന്ന സ്ഥലങ്ങളാണ് ഇത്തവണ വര്‍ള്‍ച്ചയില്‍പ്പെട്ടിട്ടുള്ളത്. ഒരുമാസത്തിലധികമായി ഈ ഭാഗത്ത് കനാലില്‍ വെള്ളം എത്തിയിട്ടില്ല. പദ്ധതി പ്രദേശമായ തുമ്പൂര്‍മുഴിയില്‍ വെള്ളത്തിന്റെ കുറവാണ് കനാലില്‍ വെള്ളമെത്താത്തതിന് കാരണം. ഇടതുകര ബ്രാഞ്ച് കനാലുകളിലൂടെ ആവശ്യത്തിന് വെള്ളം തുറന്നു വിടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.