മട്ടന്നൂര്‍: കാശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച വീര സൈനികന് മട്ടന്നൂര്‍ കൊടോളിപ്പുറം രതീഷിന്റെ വീട്ടില്‍ തലശ്ശേരിയിലെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പുതുവസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളുമായി സന്ദര്‍ശിച്ചു. തലശ്ശേരി മഹിളാമേര്ച്ച മണ്ഡലം പ്രസിഡന്റ് സ്മിത ജയമോഹന്, ജീഷ്മ ,ഷോമാ, ദീപ, മട്ടന്നൂര്‍ മഹിളാ മോര്‍ച്ച പ്രസിഡണ്ട് റീന, മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി മാരായ സജു, നാരായണന് എന്നിവരും നിരവധി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: