കണ്ണൂര്‍: കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സില്‍ എബിവിപി പ്രവര്‍ത്തകരെ അറുപതോളം കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരായ മിഥുന്, പ്രേംരാജ്, ഷിബിന്‍, സനില്‍, ഷിഗില്‍, സഞ്ജയ്, സുധി എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും നാളുകള്‍ക്ക് മുമ്പ് കോളേജ് ഓഫ് കൊമേഴ്സിലെ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ പോപ്പുലര്‍ ഫ്രണ്ടുകാരില്‍ നിന്നും വധഭീഷണിയുണ്ടായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: