ടാറിങ് നടത്തിയ റോഡ് പൊട്ടിപ്പൊളിഞ്ഞു

Monday 20 February 2017 10:32 pm IST

കുറവിലങ്ങാട്: ഉന്നത നിലവാരത്തില്‍ റോഡുവികസനം നടപ്പാക്കുന്ന വെളിയന്നൂര്‍-പുതുവേലി, അരീക്കര-പുതുവേലി, വെളിയന്നൂര്‍-താമരക്കാട് ലിങ്ക് റോഡുകളുടെ ടാറിംഗ് തീരുംമുമ്പേ വിവിധ ഇടങ്ങളില്‍ റോഡുപൊളിഞ്ഞു. റോഡുനിര്‍മ്മാണം ആരംഭിച്ച സമയം നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്ന് ജനകീയവേദി രേഖാമൂലം പരാതി പൊതുമരാമത്ത് അധികൃതര്‍ക്ക് നല്‍കിയിരുന്നു. 3 റോഡുകളിലും ടാറിംഗിന് മുന്നോടിയായി നടത്തിയ അറ്റകുറ്റപ്പണികളിലാണ് അഴിമതി ആരോപണം. ടാറിംഗിന് ആധുനിക രീതിയിലുള്ള ബിറ്റുമിന്‍ ഉപയോഗിക്കണം എന്നാണ് കരാര്‍. എന്നാല്‍ ഇപയോഗിച്ച ബിറ്റുമിന് ഗുണനിലവാരം ഉറപ്പാക്കിയിരുന്നില്ല. വെളിയന്നൂര്‍ പ്രദേശത്തെ എല്ലാ ഗ്രാമീണ റോഡുകളും ബിഎം ആന്‍ഡ് ബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നവീകരിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കിയിയത്. രണ്ടുവര്‍ഷം മുമ്പ് അനുവദിച്ച 4കോടി 65ലക്ഷം രൂപയുടെ നേിര്‍മ്മാണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അദ്യഘട്ടത്തിലെ പൊളിഞ്ഞ ത് ടാറിംഗ് നന്നാക്കാതെ തുടര്‍നിര്‍മ്മാണം നടത്തിയാല്‍ മഴക്കാലത്ത് വീണ്ടും റോഡ് പൊളിയാന്‍ ഇടയാക്കും. കിടങ്ങൂര്‍-അങ്കമാലി കെആര്‍ നാരായണന്‍ സമാരക ഹൈവേ റോഡും ടാറിംഗ് പൂര്‍ത്തികരിച്ച് ദിവസങ്ങള്‍ക്കുളില്‍ പൊളിഞ്ഞ് കുഴികള്‍ രൂപപ്പെട്ടിരുന്നു. കടപ്ലാമറ്റം, ഉഴവൂര്‍, വെളിയന്നൂര്‍, അരീക്കര ഭാഗങ്ങളിലാണ് റോഡ് പൊളിഞ്ഞത്. ജലവിതരണ കുഴലുകള്‍ പൊട്ടിയതാണ് റോഡ് തകരാന്‍ ഇടയായതെന്നാണ് ഇതിന് പൊതുമരാമത്ത് നല്‍കിയ വിശദികരണം. ഇപ്പോഴത്തെ നിര്‍മ്മാണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഇല്ലയെന്ന പരാതിയും ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.