മലപ്പുറം: ദേശീയ ബധിര ചെസ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ 24 വരെ തിരൂര്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓള് ഇന്ത്യ ബധിര കായിക കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത 18 സംസ്ഥാനങ്ങളില്‍നിന്നായി ഇരുനൂറോളം മത്സരാര്‍ഥികള്‍ പങ്കെടുക്കും.
നാളെ രാവിലെ പത്തിന് തിരൂര്‍ മുനിസിപ്പല്‍ ചെയര്മാന് അഡ്വ. എസ് ഗിരീഷ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് ചേരുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി എ.സി. മൊയ്തീന്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരള ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.സി. ഐസക്, നൗഷാദ്, മുജീബ് റഹ്മാന്, അബ്ബാസ്, എന്‍. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: